Friday 19 June 2015

പ്രതീക്ഷ

ആ കരിമ്പുലി തന്റ്റെ പിറകെ തന്നെ ഉണ്ട് ഇനി മുമ്പിൽ കൊക്കയാണ് അവന്റ്റെ ഹൃദയം പടപാടാ ഇടിക്കാൻ തുടങ്ങി പുലിയുടെ മുരൾച്ച അടുത്ത് വരുന്നു പെട്ടെന്നൊരു ചിന്നം വിളിശബ്ദം കേട്ട അവന്റ്റെ കാലിടറി കൊക്കയിലേക്ക്‌ പധിച്ചു അവൻ ഞെട്ടി കണ്ണു തുറന്നു മുഖം തടവിയപ്പോൾ മുഖത്തൊക്കെ ഐസ്ക്രീം അവൻ മുകളിലോട്ട് നോക്കി കാക്ക പറ്റിച്ച പണിയാണ് കാക്കയുടെ ആസനം കണി കണ്ട നല്ല ലക്ഷണമാണോ ആവോ ആർക്കറിയാം പുൽത്തകിടിയിൽ മെല്ലെ എഴുന്നേറ്റിരുന്നു അവൻ ചുറ്റും കണ്ണോടിച്ചു ഇല്ല ആരും കണ്ടില്ല മെല്ലെ എണീറ്റു സഞ്ചിയുമെടുത്ത് നടന്നു കടയിൽനിന്നൊരു ചായ കുടിച്ചു അവിടെ തണലിൽ ഇരിപ്പിടം കണ്ടപ്പോൾ അവിടെ ഇരിക്കാമേന്നുറച്ചു തണുത്ത കാറ്റടിക്കുന്നുണ്ട് മന്ദമാരുതന്റ്റെ തെന്നലിൽ അറിയാതെ ഓർമയിൽ
മയങ്ങി വീണു
അനാഥത്വം ചെറുപ്പത്തിലെ സ്വന്തമാക്കിയ  ജന്മം  ഇത്താത്തയുടെ വീട്ടിൽ പണിയെടുത്ത് പടിച്ചു പത്താം ക്ലാസ് തോറ്റപ്പോ സൈക്കിൾ കടയിൽ ജോലിക്ക് നിന്നു വല്ലപ്പോഴും ഇത്താത്തയെ കാണാൻപോവും  വയസായ ഒരു പാവം വൃദ അമ്മ അവരുടെ കുശിനിപ്പണീക്കാരി ആയിരുന്നു  ചെറുപ്പത്തിൽ അവിടെ അമ്മയോടൊപ്പം പോകുമ്പോൾ കാളകളും പശുക്കളും നിറയെ ആളുകളുടെ ബഹളവും ആയിരുന്നു   വലുതായപ്പോൾ തോഴുത്തൊക്കെ വിറക് കൊണ്ട് നിറഞ്ഞിരുന്നു മക്കളൊക്കെ വിദേശത്ത് കുടിയേറി
  ആ വീട്ടിലുള്ളത് ഒരു വാല്യക്കാരിയും ആസ്ത്രീയും മാത്രം പറമ്പിൽ എപോഴും ജോലിക്കാരുണ്ടാവും എനിക്ക് വയർ നിറച്ചും പത്തിരിയും കോഴിക്കറിയും കിട്ടും പോരുമ്പോൾ കാശ് കയ്യിൽ ചുരുട്ടി വെച്ച് തന്ന് സൂക്ഷിച് ചിലവക്കണം മോനെ എന്ന ഉപദേശവും തരുംഅവർക്ക് ഞാൻ മകനെപ്പോലാണ്  അമ്മ ചോര ചർദിചാണ് മരിച്ചത്‌ അമ്മക്ക് അങ്ങനൊരു രോഗമുണ്ടായിരുന്നത് അപ്പോഴാണ് ഞാനറിഞ്ഞത് സൈക്കിൾ കടക്ക്‌ അടുത്തുള്ള കടയിലായിരുന്നു സച്ചിൻ അവനാണ് ലഹരിയുടെ സുഖം ആദ്യമായി പഠിപ്പിച്ചുതന്നത്  അത് സ്ഥിരമായപ്പോൾ കടയിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നു വെൽടിങ്ങിന്റ്റെ നേരിപ്പിൽ ഇരുമ്പിനോട്‌ മല്ലിടുന്ന ദിനങ്ങളായിരുന്നു പിന്നീട് അവിടെ യുള്ള ദിനങ്ങളിൽ കഠിനലഹരിയുടെ പുകകളിൽ അലഞ്ഞു മടുത്തപ്പോൾ അവർക്കും മടുപ്പ് വന്നു ആനന്ദം തേടി കിണറ്റിൽ ചാടിയപ്പോൾ നാട്ടുകാരുടെ മുന്നിൽ കോമാളിയായ്‌ ചിരികളുടെ സ്വാദ് അവർക്ക് മാത്രമായിരുന്നു പുതിയ ജീവിതം തേടിപട്ടണങ്ങളിൽ അലയുന്ന കോമാളിയാവാൻ യാത്ര ചോദിച്ചപ്പോൾ താത്തയുടെ കണ്ണുകളിൽ പൊടിഞ്ഞത് അമ്മയുടെ കണ്ണു നീരായിരുന്നു ഒരു അമ്മയുടെ സ്നേഹത്തോടെ
മുടങ്ങാത്ത പതിവുകൾ  കൊടുത്ത് യാത്രയാക്കി
പെട്ടെന്ന് ആരോ അവനെ തൊട്ടു ഒരു കുട്ടിയെ ഒക്കത്ത് വെച്  ഒരു സ്ത്രീ ആണ് കയ്യിലുണ്ടായിരുന്ന ചില്ലറ അവർക്ക് കൊടുത്ത് ഒരു നെടു വീര്പ്പിട്ട് അവൻ സഞ്ചിയുമെടുത്ത് നടന്നു നീങ്ങി ജീവിതത്തിന്റ്റെ പുതിയ വഴികൾ തേടി

No comments:

Post a Comment