Friday 19 June 2015

പ്രതീക്ഷ

ആ കരിമ്പുലി തന്റ്റെ പിറകെ തന്നെ ഉണ്ട് ഇനി മുമ്പിൽ കൊക്കയാണ് അവന്റ്റെ ഹൃദയം പടപാടാ ഇടിക്കാൻ തുടങ്ങി പുലിയുടെ മുരൾച്ച അടുത്ത് വരുന്നു പെട്ടെന്നൊരു ചിന്നം വിളിശബ്ദം കേട്ട അവന്റ്റെ കാലിടറി കൊക്കയിലേക്ക്‌ പധിച്ചു അവൻ ഞെട്ടി കണ്ണു തുറന്നു മുഖം തടവിയപ്പോൾ മുഖത്തൊക്കെ ഐസ്ക്രീം അവൻ മുകളിലോട്ട് നോക്കി കാക്ക പറ്റിച്ച പണിയാണ് കാക്കയുടെ ആസനം കണി കണ്ട നല്ല ലക്ഷണമാണോ ആവോ ആർക്കറിയാം പുൽത്തകിടിയിൽ മെല്ലെ എഴുന്നേറ്റിരുന്നു അവൻ ചുറ്റും കണ്ണോടിച്ചു ഇല്ല ആരും കണ്ടില്ല മെല്ലെ എണീറ്റു സഞ്ചിയുമെടുത്ത് നടന്നു കടയിൽനിന്നൊരു ചായ കുടിച്ചു അവിടെ തണലിൽ ഇരിപ്പിടം കണ്ടപ്പോൾ അവിടെ ഇരിക്കാമേന്നുറച്ചു തണുത്ത കാറ്റടിക്കുന്നുണ്ട് മന്ദമാരുതന്റ്റെ തെന്നലിൽ അറിയാതെ ഓർമയിൽ
മയങ്ങി വീണു
അനാഥത്വം ചെറുപ്പത്തിലെ സ്വന്തമാക്കിയ  ജന്മം  ഇത്താത്തയുടെ വീട്ടിൽ പണിയെടുത്ത് പടിച്ചു പത്താം ക്ലാസ് തോറ്റപ്പോ സൈക്കിൾ കടയിൽ ജോലിക്ക് നിന്നു വല്ലപ്പോഴും ഇത്താത്തയെ കാണാൻപോവും  വയസായ ഒരു പാവം വൃദ അമ്മ അവരുടെ കുശിനിപ്പണീക്കാരി ആയിരുന്നു  ചെറുപ്പത്തിൽ അവിടെ അമ്മയോടൊപ്പം പോകുമ്പോൾ കാളകളും പശുക്കളും നിറയെ ആളുകളുടെ ബഹളവും ആയിരുന്നു   വലുതായപ്പോൾ തോഴുത്തൊക്കെ വിറക് കൊണ്ട് നിറഞ്ഞിരുന്നു മക്കളൊക്കെ വിദേശത്ത് കുടിയേറി
  ആ വീട്ടിലുള്ളത് ഒരു വാല്യക്കാരിയും ആസ്ത്രീയും മാത്രം പറമ്പിൽ എപോഴും ജോലിക്കാരുണ്ടാവും എനിക്ക് വയർ നിറച്ചും പത്തിരിയും കോഴിക്കറിയും കിട്ടും പോരുമ്പോൾ കാശ് കയ്യിൽ ചുരുട്ടി വെച്ച് തന്ന് സൂക്ഷിച് ചിലവക്കണം മോനെ എന്ന ഉപദേശവും തരുംഅവർക്ക് ഞാൻ മകനെപ്പോലാണ്  അമ്മ ചോര ചർദിചാണ് മരിച്ചത്‌ അമ്മക്ക് അങ്ങനൊരു രോഗമുണ്ടായിരുന്നത് അപ്പോഴാണ് ഞാനറിഞ്ഞത് സൈക്കിൾ കടക്ക്‌ അടുത്തുള്ള കടയിലായിരുന്നു സച്ചിൻ അവനാണ് ലഹരിയുടെ സുഖം ആദ്യമായി പഠിപ്പിച്ചുതന്നത്  അത് സ്ഥിരമായപ്പോൾ കടയിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നു വെൽടിങ്ങിന്റ്റെ നേരിപ്പിൽ ഇരുമ്പിനോട്‌ മല്ലിടുന്ന ദിനങ്ങളായിരുന്നു പിന്നീട് അവിടെ യുള്ള ദിനങ്ങളിൽ കഠിനലഹരിയുടെ പുകകളിൽ അലഞ്ഞു മടുത്തപ്പോൾ അവർക്കും മടുപ്പ് വന്നു ആനന്ദം തേടി കിണറ്റിൽ ചാടിയപ്പോൾ നാട്ടുകാരുടെ മുന്നിൽ കോമാളിയായ്‌ ചിരികളുടെ സ്വാദ് അവർക്ക് മാത്രമായിരുന്നു പുതിയ ജീവിതം തേടിപട്ടണങ്ങളിൽ അലയുന്ന കോമാളിയാവാൻ യാത്ര ചോദിച്ചപ്പോൾ താത്തയുടെ കണ്ണുകളിൽ പൊടിഞ്ഞത് അമ്മയുടെ കണ്ണു നീരായിരുന്നു ഒരു അമ്മയുടെ സ്നേഹത്തോടെ
മുടങ്ങാത്ത പതിവുകൾ  കൊടുത്ത് യാത്രയാക്കി
പെട്ടെന്ന് ആരോ അവനെ തൊട്ടു ഒരു കുട്ടിയെ ഒക്കത്ത് വെച്  ഒരു സ്ത്രീ ആണ് കയ്യിലുണ്ടായിരുന്ന ചില്ലറ അവർക്ക് കൊടുത്ത് ഒരു നെടു വീര്പ്പിട്ട് അവൻ സഞ്ചിയുമെടുത്ത് നടന്നു നീങ്ങി ജീവിതത്തിന്റ്റെ പുതിയ വഴികൾ തേടി

കർമ്മം

ഭ്രാന്തൻ
ഓട്രാ പ്രാന്താ ഓട്രാ "ങേ"പിള്ളേരുടെ കൂക്കി വിളികേട്ടാണ് തിരിഞ്ഞുനോക്കിയത് ഭാഗ്യം എന്നെയല്ല മാസങ്ങളായ് വെള്ളം കാണാത്ത
‌താടിയുംമുടിയും കൊട്ടും സൂട്ടും വടിയൊക്കെ ഉള്ള ആളെ പിള്ളേര്പിടിച് ഓടിക്കുന്നുണ്ട്  സൂക്ഷിച് നോക്കി ഫ്രീകനല്ല മനുഷ്യൻ തന്നെ ഞാൻ കയ്യിൽ കിട്ടിയ കമ്പെടുത്ത് പിള്ളേരെ ഓടിച്ചു ഒരുത്തനെ മാത്രം അടികൊട്ക്കാൻ പറ്റിയില്ല അവന് ഭയങ്കര ഒട്ടമായിരുന്നു കല്ലെടുത്തെതെറിഞ്ഞാൽ ആ ഉലക്കപോട്ടിയവൻ തിരിചെറിഞാലോ എന്നോര്ത്ത് അതിന് മുതിർന്നില്ല ഞാൻ പില്ലെരോടിച്ച ധനികന്റ്റ്ടുത്ത് പോയി കാണുമ്പൊൾ മലയാളിയെ പോലുണ്ട് ഉണ്ട് ബംഗാളി അല്ല അയാളൊന്നും മിണ്ടുന്നില്ല തലയൊരുപ്രത്യേക വിധത്തിൽ കുനിച് പിടിച്ച് തുറിച്ചു നോക്കുന്നുണ്ട്  ഞാൻആദ്യം ആംഗ്യ ഭാഷ പരീക്ഷിക്കാമെന്നു വെച്ചു വാർത്ത‍യും നിര്ത്തവും കണ്ട പരിജയവും വെച്ച് പേര് ചോതിച്ചു" ജബ ജ്പജൊബൂപരബൂൂ പരപര" അയാൾക്ക് മനസിലായി അയാൾ പൊട്ടനാണോന്ന് ഇങ്ങോട്ട് ചോതിച്ചു ഹാവൂ സംസാരിക്കുന്നുണ്ട് എനിക്ക് എന്നോട് ബഹുമാനമൊക്കെ തോന്നിത്തുടങ്ങി അയാൾ വട്ടനല്ല
അയാളെ ബുദ്ദിമുട്ടിക്കണ്ടാ എന്നുകരുതി ഞാൻ മെല്ലെ അയാളോട് ചോതിച്ചു നിങ്ങൾക്ക്‌ ഭ്രാന്താണോ അയാളുടെ കണ്ണുകളിൽ എല്ലാരാജ്യവും ഞാൻ അപ്പോൾ കണ്ടു ആഫ്രികയാണ് തെളിഞ്ഞ് കണ്ടത് ഒരുചായകുടിക്കാം പോന്നോളൂൂ ഞാൻ അയാളെയും കൂട്ടിയപ്പോൾ കണ്ണിലെ മാപ്പൊക്കെ ആപ്പായിമാറിയതായി എനിക്ക് തോന്നി സുഗുവെട്ടന്റ്റെ ചായക്കടയിൽ കൂട്ടിക്കൊണ്ട് പോയി പൊറോട്ടയും സാമ്പാറും ഒരു ചായയും വാങ്ങിക്കൊടുത്തു അദ്ദേഹംനല്ല അധ്വാനശീലമുള്ള ആളാണ് അവിടെ എല്ലാം തീരത്ത്കൊടുത്ത് എനിക്ക് സുഗുവേട്ടന്റ്റെ മനസുതുറന്നുള്ള ചിരികിട്ടി  ഇവിടെ എനിക്ക് മനക്കണക്കിലുള്ള  പറ്റാണ് ഇയാളെ പറ്റിക്കണം എന്നുള്ള ചിന്തയിൽ ഞാനും കുറയാത്തൊരു ചിരി കൊടുത്തു സുഗുവേട്ടനോടു പറ്റും പറഞ്ഞ്
 കോട്ടിട്ട മാന്യനെ നോക്കി അയാൾ കയ്യൊക്കെ കീശയിലാക്കി കല്യാണത്തിന് പോവാൻ നിക്കുന്ന പോലുണ്ട് ഞാൻ കൊണ്ട് പോയി കൈ കഴുകിച്ചു ചുറ്റും നോക്കി ഒരാളെ കണ്ടിരുന്നേൽ ഇയാളെ പരിചയപ്പെടുത്തിക്കൊട്ത്ത് എനിക്ക് പോവാമായിരുന്നു
ആരുമില്ല ബസ് വെയിറ്റിംഗ് ശെഡ്ഡീലേക്ക്‌ മെല്ലെ നടന്നു അയാൾ വിളിക്കാതെ തന്നെ പിറകെ വരുന്നുണ്ട് ഞാൻ തിരിച്ചു നടന്നു അയാളും ഉണ്ട് പിറകെ ഞാൻ വെറുതെ ചോദിച്ചു എവിടെയാ വീട് മാന്യൻ:അറിയില്ല ഞാൻ:പേരെന്താമാന്യൻ:മമ്മൂട്ടി പേരൊക്കെകൊള്ളാം സിൽമാനടനെന്നെ പിന്നെ ഞാൻ ഇക്ക ചേർത്ത് ചോദ്യം തുടങ്ങി ബഹുമാനം കാണിച്ചാൽ സ്നേഹം കൊണ്ട്ഈ ബാത ഒഴിഞ്ഞു പോയാലോ ഇക്കാ എങ്ങനെയാ ഇവിടെ എത്തിയത്‌ അയാളോന്നും പറയുന്നില്ല ബുദ്ദി ഉപയോഗിക്കേണ്ട സമയമാണ്‍ ഇക്കാ സിഗരറ്റ് വലികാരുണ്ടോ ഞാൻ പെട്ടെന്ന് ചോതിച്ചു അപ്പൊ അയാളുടെ കണ്ണിൽ കളർബൾബ്‌ കത്തി മോന്റ്റെ കയ്യിലുണ്ടോ "ങേ"മോനോ ഇല്ല ഇക്ക ഇവിടിരിരിക്ക് ഞാനിപ്പോ കൊണ്ട്തരാം ഞാൻ അയാളെ അവിടെ വിട്ട് ഭാസകരന്റ്റെ കടക്ക് പോയി അവൻ എന്റ്റെ ക്ലാസ്മേറ്റ് ആണ് അഞ്ചാം ക്ലാസിൽ അവൻ പഠിപ്പ്‌ നിരത്തിയത് കൊണ്ട് ഇപഴും എന്റ്റെ ഫ്രണ്ട് ആണ് ഞാൻ കുശലം പറഞ്ഞ് രണ്ട് വിലകുറഞ്ഞ സിഗരറ്റും എടുത്ത് അയാക്ക് കൊണ്ട് കൊടുത്തു അയാൾക്ക് എന്നോടൊരു വിശ്വാസംതോന്നിത്തുടങ്ങി അവിടെ മുഴുവൻ പുക നിറഞ്ഞപ്പോൾ ആജന്മി കഥ പറയാൻ തുടങ്ങി അയാളുടെ പേര് മുഹമ്മദ്‌ എന്നാണ് ചെറുപ്പത്തിൽ
കഷ്ടപ്പാടിൽ പെട്ടപ്പോൾ അറിയാതെ ലോന്ജ് കയറി ദുബായിൽ പോയവരിൽ പെട്ട ആളാണ് ഞാൻ അയാളെ അടിമുടി ഒന്നുകൂടി നന്നായി നോക്കി ഇപ്പൊ കാണാൻ കിട്ടാത്ത സാധനമാണ്അവിടെ നീന്തിക്കയറിയ അയാൾ കഷ്ടപ്പെട്ട് പണമുണ്ടാക്കുമ്പോഴേക്കും ഉമ്മയും ബാപ്പയും ലോകത്തോട് വിട പറഞ്ഞു  മൂന്നുമക്കളിൽ  ഒരുത്തിയെ ഡോക്ടർക്ക്‌ തന്നെ കല്ല്യാണം കഴിപ്പിച് കൊടുത്തു ബാക്കി രണ്ട് ആണ്‍ മക്കളെ പഠിപ്പിച് നല്ലനിലയിലാക്കുമ്പോഴേക്കുംവീടര് വിടപറഞ്ഞു അയാൾ കടയും പൂട്ടി നാട്ടിലേക്കും പോന്നു മക്കളെ നന്നാക്കി കല്ല്യാണം കഴിപ്പിചപ്പോഴേക്കും ഇയാൾ വീണ്ടും കെട്ടാൻ മറന്നുപോയി കല്ല്യാണം കഴിഞ്ഞപ്പോഴായിരുന്നു അതൊരു വീടായത് അമ്മായിയമ്മ ഇല്ലാത്തത്‌ കൊണ്ട് മരുമക്കൾ
 സ്വത്തൊക്കെ ഇയാളറിയാതെ കൈക്കലാക്കി അമ്മായിയച്ചനെ പുറത്താക്കി അപ്പൊ ഇറങ്ങി നടക്കുകയാണ് ഇയാൾ എനിക്ക് ഇയാളോട് പാവം തോന്നി തുടങ്ങി ഞാൻ മകനെക്കുറിച്ച് ചോതിചപ്പോൾ അയാൾ അറിയില്ല എന്നാണ് പറയുന്നത് ചോറിന്റ്റെ സമയമാവുന്നുണ്ട് ചിന്തിക്കാൻ സമയമില്ല അപ്പോഴാണ് എനിക്ക് MLA ബാബു അണ്ണനേ ഓർമ്മവന്നത് ശരിക്കും MLAഅല്ലസർക്കാർ ആഫീസിലെകാര്യങ്ങളിൽ നാട്ടുകാർക്ക്‌ തുണകിട്ടാറുള്ളത്‌ കൊണ്ട് നാട്ടുകാര് നല്കിയ ബഹുമതി ആണ് MLA പട്ടം അയാൾക്ക് ഇയാളെ വിട്ട്കൊടുത്ത് ഞാനൊരു സഹായം ചെയ്യാമെന്ന് കരുതി നമ്പർ കയ്യിലുണ്ട് ഞാൻ വെറുതെ ചോതിച്ചു ഇക്കാ ഫോണൂണ്ടോ അയാൾ എണീക്കാൻ ഭാവിക്കുന്നു അയാൾ കേട്ടത്‌ ചോർ എന്നാണോ ഞാൻ ഞെട്ടി വേണ്ട കുറച് കഴിയട്ടെ അവിടെ ഇരുന്നോളൂ അയാൾ ഇരുന്നു രക്ഷപ്പെട്ടു ഞാൻ തന്നെ ഫോണെടുത്ത് ബാബുവണ്ണനെ വിളിച് കാര്യങ്ങളൊക്കെ പറഞ്ഞു  കോട്ട്കാരന് കുറച് കടല വാങ്ങിക്കൊട്ത്ത് അവിടെ ഇരുത്തി ഒരുപാട് ഭക്ഷണം കണ്ട മനുഷ്യനാണ് വിശന്നാലോ ബാബുഅണ്ണന് ഇന്നത്തെ ചാകരകിട്ടി അയാൾ അരമണിക്കൂറിനുള്ളിൽ അവിടെ
എത്തി പത്രക്കാരെ ഒക്കെ കൂട്ടിയാണ് വന്നത് നമ്മുടെ ബാബുവണ്ണൻ കുറച്ച് സമയം മമ്മുട്ടി ആയി പൊടിപ്പും തോങ്ങലൊക്കെ ചേർത്ത് ഇക്കയുടെ കഥ പറയുന്നുണ്ട് ഇക്കയോട് ഞാൻ മെല്ലെ യാത്രയൊക്കെ പറഞ്ഞ് ഒരു നല്ലകാര്യം ചെയ്ത സന്തോഷത്തിൽ അവിടന്ന് തടി ഊരി അപ്പൊഴാണ് മുൻപ് ഓടി മറഞ്ഞ പോടീപ്പയ്യനെ എനിക്ക് കിട്ടിയത് ആൾക്കൂട്ടം കണ്ട് കാണാൻ വന്നതാണ് അവന് നല്ലകാര്യം ചെയ്യാൻ സാഹായിച്ച സന്തോഷത്തിൽ രണ്ടടിയും കൊടുത്ത് ഞാൻ വീട്ടിലേക്ക്‌ നടന്നു